വിലക്കയറ്റം നേരിടാൻ സമ്പത്തിക നയങ്ങൾ; അകമ്പടി വാഹനങ്ങൾ പകുതിയായി കുറച്ച് പ്രധാനമന്ത്രി, ഡൽഹിയിലും യുപിയിലും നിയന്ത്രണം


ശാരിക l ദേശീയം

ന്യൂഡൽഹി: രാജ്യത്തെ വിലക്കയറ്റം നേരിടാൻ പുതിയ സാമ്പത്തിക നയങ്ങൾ നിർദ്ദേശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയായി കുറച്ചു. സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങൾ 50 ശതമാനമായി വെട്ടി കുറയ്ക്കാനാണ് പ്രധാനമന്ത്രി നിർദ്ദേശം നൽകിയത്. പെട്രോൾ, ഡീസൽ പ്രതിസന്ധികൾ കൂടി കണക്കിലെടുത്ത് ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപയോഗിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോടാണ് (എസ്.പി.ജി) നിലവിലെ വാഹനങ്ങളുടെ എണ്ണത്തിൽ 50 ശതമാനം കുറവ് വരുത്താൻ ആവശ്യപ്പെട്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ അടങ്ങിയ ബ്ലൂ ബുക്കിലെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടുതന്നെ മാറ്റങ്ങൾ നടപ്പിലാക്കാൻ എസ്പിജി നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇന്ധന ഉപയോഗം കുറക്കാനും ആഡംബരങ്ങൾ ഒഴിവാക്കി മാതൃകയാകാനും മറ്റ് മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും പ്രധാനമന്ത്രി നിർദ്ദേശം നൽകി.

പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾക്ക് പിന്നാലെ ഡൽഹി സർക്കാരും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. മന്ത്രിമാർ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. എംഎൽഎമാർക്കും സമാനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർ കാർപൂളിംഗ്, പൊതു ഗതാഗതം, മെട്രോ എന്നിവ ഉപയോഗിക്കണമെന്നും രേഖ ഗുപ്ത വ്യക്തമാക്കി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്റെ വാഹന വ്യൂഹത്തിന്റെ എണ്ണം കുറച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ഹൈദരാബാദ് സന്ദർശന വേളയിലാണ് സ്വർണ്ണത്തിന്റെയും ഇന്ധനത്തിന്റെയും ഉപഭോഗം കുറക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. സ്വർണം വാങ്ങരുത്, വിദേശത്ത് പോകരുത്, പെട്രോൾ ഉപയോഗം കുറയ്ക്കണം, മെട്രോ ഉപയോഗിക്കണം, വീട്ടിലിരുന്ന് ജോലി ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമന്ത്രി ജനങ്ങൾക്കായി മുന്നോട്ട് വെച്ചത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed