മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചു
ശാരിക l ദേശീയം
ന്യൂഡൽഹി: സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച ലഖ്നൗ സിവിൽ ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ.
യുകെയിലെ ലീഡ്സ് സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം നേടിയ പ്രതീക് അറിയപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഡെവലപ്പർ കൂടിയായിരുന്നു. മറ്റ് കുടുംബാംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സജീവ രാഷ്ട്രീയത്തിൽ ഇടപെടാനോ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പാർട്ടി പദവികൾ വഹിക്കാനോ അദ്ദേഹം തയ്യാറായിരുന്നില്ല. മുലായം സിംഗ് യാദവിന്റെ രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെ ഇളയ മകനാണ് അദ്ദേഹം. ബിജെപി നേതാവ് അപർണ യാദവാണ് ഭാര്യ. 2011-ലായിരുന്നു ഇവരുടെ വിവാഹം.
qrff

