ജസ്‌റയിൽ വാഹനം മതിലിലിടിച്ചുണ്ടായ അപകടം: 28 വയസ്സുകാരന് ദാരുണാന്ത്യം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജസ്‌റയിലുണ്ടായ വാഹനാപകടത്തിൽ 28 വയസ്സുകാരൻ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇന്നലെയാണ് അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
സംഭവത്തെത്തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും അപകടകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
sd

