രാജാവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ; പിന്തുണയേകി സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള പിന്തുണയും വിശ്വസ്തതയും പ്രഖ്യാപിച്ച് പാർലമെന്റ് അംഗങ്ങൾ ഐക്യദാർഢ്യ രേഖയിൽ ഒപ്പുവെച്ചു. കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസ്‌ല്ലത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിലാണ് അംഗങ്ങൾ പിന്തുണ അറിയിച്ചത്.
കൗൺസിൽ സെക്രട്ടറിയേറ്റ് ജനറൽ സംഘടിപ്പിച്ച “രാജ്യം ഒരു ട്രസ്റ്റ്... വിശ്വസ്തത ഒരു കടമ” (The Nation is a Trust… and Loyalty is a Duty) എന്ന ദേശീയ പ്രചാരണത്തിന്റെ ഭാഗമായാണ് ഒപ്പുശേഖരണം നടന്നത്. എംപിമാരും സെക്രട്ടറി ജനറൽ മുഹമ്മദ് ഇബ്രാഹിം അൽ സിസി അൽ ബൂഐനൈനും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദേശീയ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യത്തോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
ദേശീയ നേതൃത്വത്തിന് പിന്നിൽ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും ബഹ്‌റൈന്റെ വികസനത്തിനായി എല്ലാ മേഖലകളിലും തുടർന്നും പ്രവർത്തിക്കുമെന്നും ചടങ്ങിൽ പങ്കെടുത്ത എംപിമാർ വ്യക്തമാക്കി. പൗരബോധം, ദേശീയ ഐക്യം, ഭരണനേതൃത്വവും ജനങ്ങളും തമ്മിലുള്ള ശക്തമായ ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനപരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു.
dsfdsf

