കൂത്താട്ടുകുളം സി.പി.എമ്മിൽ കൂട്ടരാജി; ഷാജു ജേക്കബും 53 പ്രവർത്തകരും സി.പി.ഐയിൽ ചേർന്നു
ശാരിക l കേരളം
കൊച്ചി: കൂത്താട്ടുകുളം സി.പി.എമ്മിൽ നിന്ന് മുൻ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ് ഉൾപ്പെടെയുള്ള 53 പ്രവർത്തകർ രാജിവെച്ച് സി.പി.ഐയിൽ ചേർന്നു. സി.പി.എം ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ഇവർ വ്യക്തമാക്കി. പാലക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എ. ജയ, മുൻ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് സി.പി.ഐ അംഗത്വം സ്വീകരിച്ചത്. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.കെ. അഷ്‌റഫ്, മുൻ എം.എൽ.എമാരായ ബാബു പോൾ, എൽദോ എബ്രഹാം എന്നിവർ ചേർന്ന് ഇവരെ സ്വീകരിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടപ്പോൾ ഷാജു ജേക്കബ് മാത്രമാണ് വിജയിച്ചത്. എന്നാൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായതിന് കാരണം ഷാജുവാണെന്ന വിലയിരുത്തലിൽ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടരാജിയും പാർട്ടി മാറ്റവും ഉണ്ടായത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സി.പി.ഐയിൽ എത്തുമെന്ന് നേതാക്കൾ അറിയിച്ചു.
dfgdfg

