മധ്യപ്രദേശിൽ പിക്അപ്പ് എസ്‌യുവിയിലിടിച്ച് അപകടം; 15 തൊഴിലാളികൾക്ക് ദാരുണാന്ത്യം
ശാരിക I ദേശീയം
ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിയന്ത്രണം വിട്ട പിക്അപ്പ് വാൻ എസ്‌യുവിയിലിടിച്ച് 15 പേർ മരിച്ചു. ബുധനാഴ്ച രാത്രി ഇൻഡോർ - അഹമ്മദാബാദ് ദേശീയ പാതയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
അമിതവേഗതയിലെത്തിയ പിക്അപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും റോഡിന്റെ എതിർവശത്തേക്ക് തെറിച്ചുമാറി എസ്‌യുവിയിൽ ഇടിക്കുകയുമായിരുന്നു. അപകടസമയത്ത് പിക്അപ്പിൽ 35-ഓളം തൊഴിലാളികളുണ്ടായിരുന്നു. ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 15 പേർ മരണപ്പെട്ടു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്.
അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
sdfsf



