50 വർഷത്തെ പ്രവാസത്തിന് വിരാമം; എസ്.ജി. എബ്രഹാമിന് സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിൽ ഒരേ സ്ഥാപനത്തിൽ 50 വർഷം സേവനമനുഷ്ഠിച്ച് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എസ്.ജി. എബ്രഹാമിനും കുടുംബത്തിനും സ്റ്റുഡന്റ്സ് ഗൈഡൻസ് ഫോറം ഹൃദ്യമായ യാത്രയയപ്പ് നൽകി. എബ്രഹാമിന്റെ അഞ്ചു പതിറ്റാണ്ട് നീണ്ട പ്രവർത്തന മികവിനെ ആദരിക്കാൻ പൊതുസമൂഹത്തിലെ നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
എസ്.ജി. എബ്രഹാമിന്റെ വിശ്വസ്തതയും ആത്മാർത്ഥതയും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് ചടങ്ങിൽ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച എസ്.ജി.എഫ് ഉപദേശക സമിതി അധ്യക്ഷൻ സുനിൽ രാജ് പറഞ്ഞു. എബ്രഹാമിനെപ്പോലെയുള്ളവരുടെ മാതൃകാപരമായ സേവനത്തിലൂടെയാണ് കേരളീയർ സ്വദേശികളുടെ ഇടയിൽ ബഹുമാനിക്കപ്പെടുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ വർഗീസ് കാരയ്ക്കൽ അഭിപ്രായപ്പെട്ടു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്രുദീൻ തങ്ങൾ അയച്ച ആശംസ സന്ദേശം ചടങ്ങിൽ അറിയിച്ചു. ഇടവക വൈസ് പ്രസിഡന്റ് രാജൻ ജോൺ അനുഗ്രഹ പ്രഭാഷണം നടത്തി. നന്മയും നല്ല പെരുമാറ്റവും കൈമുതലായുള്ള വ്യക്തിത്വമാണ് എബ്രഹാമിന്റേതെന്ന് അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്ത് ജോസ് കെ. ജോൺ അനുസ്മരിച്ചു.
എസ്.ജി.എഫ് ചെയർമാൻ എബ്രഹാം ജോണിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി. വിജയകുമാർ എബ്രഹാമിനെ പൊന്നാട അണിയിച്ചു. അദ്ദേഹത്തിന്റെ സഹധർമ്മിണിയെ റെജീന ഇസ്മായിൽ, രാജി, എലിസബത്ത് ജോൺ എന്നിവർ ചേർന്ന് ആദരിച്ചു. സുനിൽ രാജ്, ഡോ. സുരേഷ്, വർഗീസ് കാരക്കൽ, ജോസ് കെ. ജോൺ എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു.
ഡോ. സുരേഷ് സുബ്രഹ്മണ്യൻ, ഇ.എ. സലീം, എസ്.വി. ബഷീർ, ഇ.വി. രജീവൻ, എ.കെ. സുഹൈൽ, രാജി, എലിസബത്ത് ജോൺ, റിച്ചാർഡ് കൊന്നക്കൽ, മുഹമ്മദാലി, സുനിൽ തോമസ്, ജവാദ് പാഷാ എന്നിവർ ആശംസകൾ നേർന്നു. സക്കറിയ ചുള്ളിക്കലും റെജീന ഇസ്മായിലും പരിപാടികൾ നിയന്ത്രിച്ചു. സയ്യിദ് ഹനീഫ നന്ദി പറഞ്ഞു.
asdasd



