മന്ത്രിമാരെ ചോദ്യം ചെയ്യൽ എളുപ്പമാകും; സുപ്രധാന നിയമഭേദഗതിക്ക് ബഹ്റൈൻ ശൂറ കൗൺസിൽ അംഗീകാരം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾക്ക് മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന സുപ്രധാന നിയമഭേദഗതിക്ക് ശൂറ കൗൺസിൽ അംഗീകാരം നൽകി. മന്ത്രിമാരെ ചോദ്യം ചെയ്യുന്നതിന് നിലവിലുണ്ടായിരുന്ന 'മൂന്നിൽ രണ്ട്' ഭൂരിപക്ഷം എന്ന നിബന്ധന മാറ്റി, ഇനി മുതൽ 'കുറഞ്ഞ ഭൂരിപക്ഷം' മതിയാകും എന്നതാണ് പുതിയ പരിഷ്കാരം.

അന്തിമ വോട്ടെടുപ്പിനായി അതിവേഗം പരിഗണിച്ച ഈ ബിൽ, പാർലമെന്റ് വഴി പ്രധാനമന്ത്രിക്കും തുടർന്ന് രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും സമർപ്പിക്കും. നിലവിലെ കർശനമായ ഭൂരിപക്ഷ നിബന്ധന മന്ത്രിമാരെ ഉത്തരവാദിത്തങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും ജനാധിപത്യപരമായ ചോദ്യം ചെയ്യലുകളെ തടയുന്നതിനും കാരണമാകുന്നുവെന്ന് ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി വിലയിരുത്തി.

നടപടിക്രമങ്ങളിലെ തടസ്സങ്ങൾ നീക്കുന്നതിലൂടെ പാർലമെന്റിന് മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ഫലപ്രദമായ മേൽനോട്ടം വഹിക്കാൻ സാധിക്കുമെന്ന് കമ്മിറ്റി റിപ്പോർട്ടർ സബീക്ക അൽ ഫദാല പറഞ്ഞു. ജനപ്രതിനിധികളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കും.

article-image

dfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed