ഏപ്രിൽ മാസത്തെ ശമ്പളത്തിനായി 100 ദശലക്ഷം ദീനാർ വരെ ചെലവഴിക്കും; ബഹ്റൈൻ ശൂറ കൗൺസിൽ അംഗീകാരം നൽകി
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 1,06,000 ബഹ്‌റൈനി ജീവനക്കാരുടെ 2026 ഏപ്രിൽ മാസത്തെ ശമ്പളം അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ് ഫണ്ടിൽ നിന്ന് നൽകാനുള്ള കരട് നിയമത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകി. പദ്ധതി നടപ്പിലാക്കുന്നതിനായി 80 ദശലക്ഷം മുതൽ 100 ദശലക്ഷം ബഹ്‌റൈൻ ദീനാർ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
2026-ലെ ഡിക്രി നമ്പർ 24-ന്റെ അടിസ്ഥാനത്തിലാണ് ഈ നിയമപരിഷ്കാരം. ഇൻഷുറൻസ് പരിരക്ഷയുള്ള സ്വദേശി ജീവനക്കാർക്ക് അവരുടെ രജിസ്റ്റർ ചെയ്ത ശമ്പളം ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കും. നിലവിൽ അൺഎംപ്ലോയ്‌മെന്റ് ഇൻഷുറൻസ് ഫണ്ടിൽ ഏകദേശം 600 ദശലക്ഷം ദീനാർ നീക്കിയിരിപ്പുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കോവിഡ് ആശ്വാസ പദ്ധതികൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, തൊഴിൽ പദ്ധതികൾ എന്നിവയ്ക്കായി 741 ദശലക്ഷം ദീനാർ ഈ ഫണ്ടിൽ നിന്ന് ചെലവഴിച്ചിട്ടുണ്ട്.
fsdf



