ബഹ്‌റൈനിൽ ഇന്നും മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
പ്രദീപ് പുറവങ്കര മനാമ
മനാമ: ബഹ്‌റൈനിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രികാലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
മണിക്കൂറിൽ 5 മുതൽ 10 നോട്ട്സ് വരെ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 17 നോട്ട്സ് വരെയും, ഇടിമിന്നലുള്ള സമയങ്ങളിൽ 25 നോട്ട്സ് വരെയും വേഗത കൈവരിക്കാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ തിരമാലകൾ 1 മുതൽ 2 അടി വരെയും, ഉൾക്കടലിൽ 4 മുതൽ 6 അടി വരെയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ഇന്ന് രേഖപ്പെടുത്താവുന്ന പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസുമായിരിക്കും. അന്തരീക്ഷ ആർദ്രത 30% മുതൽ 90% വരെയായിരിക്കുമെന്നും കാലാവസ്ഥാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും വാഹനമോടിക്കുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
asasaas




