ആർട്ടെമിസ്-2 ദൗത്യം വിജയകരം; യാത്രികർ പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങി
ശാരിക I അന്തർദേശീയം
വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കിയ നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കി നാലംഗ ബഹിരാകാശ യാത്രികർ ഭൂമിയിൽ തിരിച്ചെത്തി. പത്ത് ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ തെക്കൻ കാലിഫോർണിയ തീരത്തിന് സമീപം പസഫിക് സമുദ്രത്തിലാണ് പേടകം ലാൻഡ് ചെയ്തത്.
ഏപ്രിൽ ഒന്നിന് ആരംഭിച്ച ഈ ചരിത്രപരമായ യാത്ര പൂർത്തിയാക്കി എത്തിയ സംഘത്തെ സ്വീകരിക്കാൻ പ്രത്യേക റിക്കവറി ഗ്രൂപ്പ് സമുദ്രത്തിൽ സജ്ജമായിരുന്നു. പേടകത്തിന്റെ ഹാച്ച് തുറന്ന് ആദ്യം അകത്തുകടക്കുന്ന മെഡിക്കൽ ഓഫീസർമാർ യാത്രികരുടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പുവരുത്തും. അതിനുശേഷമായിരിക്കും ഓരോരുത്തരെയായി പുറത്തെത്തിക്കുക.
മുൻ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ പേടകം കപ്പലിലേക്ക് വലിച്ച് കയറ്റുന്ന രീതിക്ക് പകരം ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് യാത്രികരെ മാറ്റുന്നത്. പേടകത്തിൽ നിന്ന് ഓരോ യാത്രികനെയും ഹെലികോപ്റ്റർ വഴി യുഎസ്എസ് ജോൺ പി. മർത്ത എന്ന കപ്പലിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നാസ ഒരുക്കിയിരിക്കുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ വരാനിരിക്കുന്ന വലിയ ദൗത്യങ്ങളുടെ നിർണ്ണായക ചുവടുവെപ്പായിട്ടാണ് ആർട്ടെമിസ്-2 വിലയിരുത്തപ്പെടുന്നത്.
adsadsadsas




