ഹമദ് ടൗണിൽ വൻ കവർച്ച: ലക്ഷക്കണക്കിന് ദീനാർ മൂല്യമുള്ള പുരാവസ്തുക്കൾ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്റൈനിലെ ഹമദ് ടൗണിലുള്ള ഒരു വീട്ടിൽ നിന്ന് വൻതോതിൽ പുരാവസ്തുക്കൾ കവർന്ന സംഘത്തെ പോലീസ് പിടികൂടി. ഏകദേശം രണ്ട് ലക്ഷം ബഹ്റൈനി ദീനാർ വിലമതിക്കുന്ന അത്യപൂർവ്വ വസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്. സംഭവത്തിൽ രണ്ടുപേരെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അറസ്റ്റ് ചെയ്തു.
കവർച്ചയെക്കുറിച്ച് പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച തെളിവുകളുടെയും ശാസ്ത്രീയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ റെയ്ഡിൽ ഇവരെ പിടികൂടുകയും മോഷ്ടിച്ച വസ്തുക്കൾ സുരക്ഷിതമായി വീണ്ടെടുക്കുകയും ചെയ്തു.
പിടികൂടിയ പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും കേസ് ഉടൻ തന്നെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ചരിത്രപരമായ പ്രാധാന്യവും ഉയർന്ന വിപണി മൂല്യവും കണക്കിലെടുത്ത് അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ കേസ് കൈകാര്യം ചെയ്യുന്നത്.
gj




