പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചവർ ബഹ്റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
പൊതുനിരത്തുകളിൽ അമിത ശബ്ദമുണ്ടാക്കിയും പരിഭ്രാന്തി സൃഷ്ടിച്ചും നിയമലംഘനം നടത്തിയ നിരവധി ഡ്രൈവർമാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് അധികൃതർ കണ്ടുകെട്ടി. വാഹനങ്ങളിൽ രൂപമാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിച്ചും അശ്രദ്ധമായി വാഹനമോടിച്ച് പൊതുജനങ്ങളുടെ സമാധാനജീവിതം തടസ്സപ്പെടുത്തിയതിനുമാണ് ഈ കർശന നടപടി.
പിടിയിലായവർക്കെതിരെ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പൊതു ക്രമസമാധാനം നിലനിർത്തുന്നതിനുമായി പരിശോധനകൾ കർശനമാക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
fdfsds




