കണ്ണൂർ സർഗവേദി ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര/മനാമ
മനാമ: കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ കലാപരിപാടികളോടെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. സൽമാനിയ കലവറ പാർട്ടി ഹാളിൽ നടന്ന ആഘോഷ പരിപാടികളിൽ ഇ.വി. രാജീവൻ, സാമൂഹിക പ്രവർത്തകൻ സെയ്ദ് ഹനീഫ, അജിത് കണ്ണൂർ, രഞ്ജിത്ത് സി.വി, ബിജിത്ത്, ഉണ്ണികൃഷ്ണൻ, ഹേമന്ത് രത്നം, രത്നകുമാർ, ശ്രീകുമാർ, റോഷി, സന്തോഷ്, ഷൈജു, പവിത്രൻ, മുരളി, വിജയൻ, ഹരി എന്നിവർ നേതൃത്വം നൽകി.
ശുഭ അജിത്തിന്റെ ശിക്ഷണത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങളും ജ്വാല മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സർഗവേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളിലായി ഇരുന്നൂറോളം പേർ പങ്കെടുത്തു. മനോജ് പീിലിക്കോട് അവതാരകനായ ചടങ്ങിൽ ബിജിത്ത് സ്വാഗതവും രഞ്ജിത്ത് സി.വി നന്ദിയും രേഖപ്പെടുത്തി.
dqswadsasa

