റോഡപകടത്തിൽ പരിക്കേറ്റ യുവതിക്ക് എണ്ണായിരം ദീനാർ നഷ്ടപരിഹാരം


പ്രദീപ് പുറവങ്കര/മനാമ

ബഹ്റൈനിൽ റോഡപകടത്തിൽ പരിക്കേൽക്കുകയും ശാരീരിക വൈകല്യം സംഭവിക്കുകയും ചെയ്ത യുവതിക്ക് 8,000 ദീനാർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അപകടത്തിന് കാരണക്കാരനായ ഡ്രൈവറും ഇൻഷുറൻസ് കമ്പനിയും സംയുക്തമായാണ് ഈ തുക നൽകേണ്ടത്. നഷ്ടപരിഹാര തുകയ്ക്ക് പുറമെ, സിവിൽ കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക പൂർണ്ണമായി നൽകുന്നത് വരെ പ്രതിവർഷം മൂന്ന് ശതമാനം പലിശ കൂടി നൽകാൻ കോടതി നിർദ്ദേശിച്ചു. ഡ്രൈവർക്കെതിരെയുള്ള ക്രിമിനൽ കുറ്റം നേരത്തെ തെളിയിക്കപ്പെട്ടതും അപ്പീൽ നൽകാത്തതിനാൽ ആ വിധി അന്തിമമായതും കോടതി ചൂണ്ടിക്കാട്ടി. നിർബന്ധിത മോട്ടോർ ഇൻഷുറൻസ് നിയമപ്രകാരം നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥരാണെന്ന് വ്യക്തമാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്. അഡ്വ. ഇബ്രാഹിം അൽ ദോസേരിയാണ് പരാതിക്കാർക്കായി കോടതിയിൽ ഹാജരായത്.

article-image

aqswaswsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed