ബഹ്‌റൈനിൽ 24,000-ലേറെ സ്വദേശികൾക്ക് ആയിരം ദീനാറിന് മുകളിൽ പെൻഷൻ


പ്രദീപ് പുറവങ്കര/മനാമ

മനാമ: ബഹ്‌റൈനിൽ പ്രതിമാസം 1,000 ബഹ്‌റൈനി ദീനാറിന് മുകളിൽ പെൻഷൻ കൈപ്പറ്റുന്ന സ്വദേശികളുടെ എണ്ണം 24,627 കവിഞ്ഞതായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (എസ്.ഐ.ഒ) വ്യക്തമാക്കി. പാർലമെന്റ് അംഗം അലി സഖർ അൽ ദോസരിയുടെ ചോദ്യത്തിന് മറുപടിയായി സമർപ്പിച്ച 2025 മൂന്നാം പാദത്തിലെ കണക്കുകളിലാണ് ഈ വിവരങ്ങൾ കൈമാറിയത്. രാജ്യത്ത് നിലവിൽ പെൻഷൻ ലഭിക്കുന്നവരിൽ 4,272 പേർക്ക് 2,000 ദീനാറിന് മുകളിലാണ് പ്രതിമാസ ആനുകൂല്യം ലഭിക്കുന്നത്. ഇതിലൊരാൾക്ക് 5,000 ദീനാറിന് മുകളിൽ പെൻഷനുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മരണപ്പെട്ട ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോ ആശ്രിതരോ ആയ 1,128 പേർക്ക് 1,000 ദീനാറിലധികം പെൻഷൻ ലഭിക്കുന്നുണ്ട്. ഇവർക്കായി മാത്രം പ്രതിമാസം 16 ലക്ഷം ദീനാറാണ് സർക്കാർ ചെലവിടുന്നത്. യുവതലമുറയിലും ഉയർന്ന പെൻഷൻ കൈപ്പറ്റുന്നവരുടെ എണ്ണം ശ്രദ്ധേയമാണ്. 20-നും 40-നും ഇടയിൽ പ്രായമുള്ള 49 പുരുഷന്മാരും 162 വനിതകളും 1,000 ദീനാറിന് മുകളിലുള്ള പെൻഷൻ സ്ലാബിലുണ്ട്. ഈ പ്രായപരിധിയിലുള്ള വനിതകളുടെ പെൻഷനായി മാത്രം പ്രതിവർഷം ഏകദേശം 27 ലക്ഷം ദീനാറാണ് സർക്കാർ അനുവദിക്കുന്നത്. സുതാര്യമായ വിവരശേഖരണത്തിലൂടെ പാർലമെന്റിന്റെ മേൽനോട്ട ചുമതലകൾക്ക് കൃത്യമായ പിന്തുണ നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എസ്.ഐ.ഒ അറിയിച്ചു.

article-image

dsaadsadsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed