ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രദീപ് പുറവങ്കര/മനാമ
ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിതാ വിഭാഗത്തിന്റെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഏരിയ ഓർഗനൈസറായി ഡോ. ഷഹനാബി റിയാസ്, ജനറൽ സെക്രട്ടറിയായി സൗദ പേരാമ്പ്ര എന്നിവർ ചുമതലയേറ്റു. ബുഷ്റ റഹീം, സോന സക്കരിയ എന്നിവരെ അസിസ്റ്റന്റ് ഓർഗനൈസർമാരായും നസ്‌നീൻ അൽതാഫിനെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൂടാതെ വെസ്റ്റ് റിഫ, ഈസ്റ്റ് റിഫ, ഈസാ ടൗൺ, ആലി എന്നീ യൂണിറ്റുകളിലേക്കുള്ള പുതിയ ഭാരവാഹികളെയും സമിതി അംഗങ്ങളെയും നിശ്ചയിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, കേന്ദ്ര സമിതി അംഗങ്ങളായ റഷീദ സുബൈർ, ഫാത്തിമ സാലിഹ് തുടങ്ങിയവർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
vcxcxcx

