തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടറും വിദ്യാർത്ഥിനിയും അടക്കം ഏഴുപേർ പിടിയിൽ


ഷീബ വിജയൻ

തിരുവനന്തപുരം: പുതുവത്സരത്തോടനുബന്ധിച്ച് തലസ്ഥാനത്ത് നടത്തിയ വൻ ലഹരിവേട്ടയിൽ ഡോക്ടറും ബി.ഡി.എസ് വിദ്യാർത്ഥിനിയും ഐ.ടി ജീവനക്കാരനും ഉൾപ്പെടെ ഏഴുപേർ പിടിയിലായി. എം.ഡി.എം.എ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായാണ് സംഘം പിടിയിലായത്. കിഴക്കേകോട്ട സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), ബി.ഡി.എസ് വിദ്യാർത്ഥിനി ഹലീന (27), ഐ.ടി ജീവനക്കാരൻ അവിനാശ് (29), എന്നിവർക്കൊപ്പം ലഹരിക്കേസുകളിൽ സ്ഥിരം പ്രതികളായ അൻസിയ, അസീം, അജിത്ത്, ഹരീഷ് എന്നിവരാണ് അറസ്റ്റിലായത്.

കണിയാപുരത്തെ വാടകവീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. കൊല്ലത്ത് ലഹരിമരുന്ന് വിതരണം ചെയ്ത് മടങ്ങിയ സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 4 ഗ്രാം എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു. രണ്ട് കാറുകളും ബൈക്കുകളും പത്ത് മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

article-image

dqswadsaads

You might also like

Most Viewed