ചൈനീസ് സ്റ്റീലിന് മൂന്ന് വർഷത്തേക്ക് ഇറക്കുമതി തീരുവ ഏർപ്പെടുത്തി ഇന്ത്യ
ഷീബ വിജയൻ
ന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ നിലവാരം കുറഞ്ഞ സ്റ്റീൽ ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം തടയാൻ കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ ഏർപ്പെടുത്തി. ചൈന, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കാണ് അടുത്ത മൂന്ന് വർഷത്തേക്ക് 'സേഫ്ഗാർഡ് ഡ്യൂട്ടി' ബാധകമാവുക. ആദ്യ വർഷം 12 ശതമാനവും രണ്ടാം വർഷം 11.5 ശതമാനവും മൂന്നാം വർഷം 11 ശതമാനവും എന്ന നിരക്കിലാണ് തീരുവ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സ്റ്റെയിൻലെസ് സ്റ്റീൽ ഉൽപ്പന്നങ്ങളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കുറഞ്ഞ വിലയിൽ ഗുണനിലവാരമില്ലാത്ത ചൈനീസ് ഉൽപ്പന്നങ്ങൾ വിപണി കീഴടക്കുന്നത് ഇന്ത്യൻ സ്റ്റീൽ വ്യവസായത്തിന് വലിയ ഭീഷണിയായിരുന്നു. ഇത് പരിഗണിച്ചാണ് വാണിജ്യ മന്ത്രാലയത്തിന്റെ നിർണ്ണായക ഇടപെടൽ. ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് നിർമ്മാതാക്കളായ ചൈന, കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കയറ്റുമതിയാണ് 2024-ൽ നടത്തിയത്. ആഭ്യന്തര ഉൽപ്പാദകരെ സംരക്ഷിക്കാൻ നേരത്തെ ഏർപ്പെടുത്തിയ താൽക്കാലിക തീരുവയാണ് ഇപ്പോൾ മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
daseswadsadew
