കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് അനുമതി വേണം; കേന്ദ്രത്തോട് അദാനി, എതിർപ്പുമായി ടാറ്റയും ഇൻഡിഗോയും
ഷീബ വിജയൻ
മുംബൈ: ഇന്ത്യയിൽ കൂടുതൽ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ച നടത്തി കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. വിമാനത്താവളങ്ങൾ ആഗോള ഹബുകളാക്കി മാറ്റുന്നതിനും ഉയർന്ന ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിനും വിദേശ കമ്പനികളുടെ മത്സരം ആവശ്യമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.
എന്നാൽ, ഇതിനെതിരെ രാജ്യത്തെ പ്രമുഖ വിമാന കമ്പനികളായ ടാറ്റ ഗ്രൂപ്പിന്റെ എയർ ഇന്ത്യയും ഇൻഡിഗോയും രംഗത്തെത്തി. വിദേശ കമ്പനികൾക്ക്, പ്രത്യേകിച്ച് പശ്ചിമേഷ്യൻ കമ്പനികൾക്ക് കൂടുതൽ സർവീസ് അനുവദിക്കുന്നത് അന്യായമായ മത്സരത്തിലേക്ക് നയിക്കുമെന്ന് എയർ ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വന്തം രാജ്യത്തെ വിമാന കമ്പനികളെ സംരക്ഷിക്കാൻ കേന്ദ്രം ജാഗ്രത പുലർത്തണമെന്നാണ് ഇവരുടെ ആവശ്യം. വിമാനത്താവള വികസനത്തിനായി കോടിക്കണക്കിന് രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്ന അദാനി ഗ്രൂപ്പിന്റെ ഈ നീക്കം വ്യോമയാന രംഗത്ത് പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്.
dfsafds
