സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു
ഷീബ വിജയ൯
സിഡ്നി: ആസ്ട്രേലിയയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിൽ ഉണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഉച്ചയ്ക്ക് 2:17 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. അക്രമികൾ ആളുകൾക്കുനേരെ 50 തവണ വെടിയുതിർത്തുവെന്നാണ് ദൃക്‌സാക്ഷി റിപ്പോർട്ട്. രണ്ടിൽ കൂടുതൽ പേർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം ഉണ്ടായ ഉടൻ പോലീസെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് അപലപിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
dsadsads
