ആരാകും കൊച്ചി മേയർ? യു.ഡി.എഫിൽ ചർച്ച സജീവം; തർക്കത്തിനില്ലെന്ന് ദീപ്തി മേരി വർഗീസ്
ഷീബ വിജയ൯
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ കൊച്ചി, തൃശൂർ, കൊല്ലം കോർപ്പറേഷനുകളിലെ മേയർമാരെ തീരുമാനിക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി ചേർന്ന് തീരുമാനമെടുക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും. ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരാണ് കൊച്ചി മേയർ സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്നവർ. അതേസമയം, മേയറെ പാർട്ടി തീരുമാനിക്കുമെന്നും തർക്കത്തിനില്ലെന്നും താൻ ഒരു അവകാശവും ഉന്നയിക്കില്ലെന്നും ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. ഒരു ഘടകം മാത്രമല്ല, സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി. യു.ഡി.എഫ്. ഭരണത്തിൽ വരണമെന്നും കൊച്ചി നഗരത്തെ കൂടുതൽ വികസിതമാക്കണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ADFSDFSDSAF
