തോൽവി ആര്യയുടെ തലയിൽ കെട്ടിവയ്ക്കേണ്ട, എം.എം. മണി പറഞ്ഞത് സി.പി.എമ്മിൻ്റെ നയമല്ല: മന്ത്രി വി. ശിവൻകുട്ടി


ഷീബ വിജയ൯

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യ രാജേന്ദ്രൻ നടത്തിയത് മാതൃകാപരമായ പ്രവർത്തനമായിരുന്നെന്നും, കോർപ്പറേഷനിലെ തോൽവി അവരുടെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ആര്യ അവരുടെ പരിമിതിക്കകത്തും ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ടും പരമാവധി പ്രവർത്തനം നടത്തിയിട്ടുണ്ട്. തോറ്റപ്പോൾ എല്ലാ കുറ്റവും മേയറുടെ തലയിൽ ചാരുന്നതും, ജയിച്ചിരുന്നെങ്കിൽ നല്ല മേയർ എന്ന് പറയുന്നതും ശരിയായ സമീപനമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആര്യ പാർട്ടിക്ക് വിധേയയായി തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും ഗായത്രി ബാബുവിൻ്റേത് വ്യക്തിപരമായ പ്രസ്താവനയാണെന്നും അത് പാർട്ടിയുടെ അഭിപ്രായമല്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം, വിവാദ പ്രസ്താവന നടത്തിയ എം.എം. മണിയെയും അദ്ദേഹം തിരുത്തി. എം.എം. മണി അങ്ങനെ പറയാൻ പാടില്ലായിരുന്നു. അദ്ദേഹം തൻ്റെ ശൈലിയിൽ പറഞ്ഞതാകാം. എം.എം. മണി തൊഴിലാളി വർഗ നേതാവും പാർട്ടിയുടെ സമുന്നതനായ നേതാവും വളരെ താഴെക്കിടയിൽനിന്ന് സമരപോരാട്ടങ്ങളിലൂടെ കടന്നുവന്ന വ്യക്തിയുമാണ്. അങ്ങനെയുള്ള ഒരു നേതാവ്, ചെറിയ പരാജയമുണ്ടായി എന്നതുകൊണ്ട് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഒരു ജനവിഭാഗങ്ങളെയും ഒരു രൂപത്തിലും ആക്ഷേപിക്കാൻ പാടില്ല. അത് സി.പി.എമ്മിൻ്റെ നയമല്ലെന്നും വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

article-image

gfdffd

You might also like

  • Straight Forward

Most Viewed