എസ്ഐആർ ജോലി സമയത്ത് തീർത്തില്ല: 60 ബിഎൽഒമാർക്കും 7 സൂപ്പർവൈസർമാർക്കുമെതിരെ പൊലീസ് കേസ്
ഷീബ വിജയ൯
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കേസ്. നോയിഡയിലെ 60 ബൂത്ത് ലെവൽ ഓഫീസർമാർക്കെതിരെയും (ബിഎൽഒമാർ) 7 സൂപ്പർവൈസർമാർക്ക് എതിരെയും നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
കേരളത്തിലും ഗുജറാത്തിലും പശ്ചിമബംഗാളിലുമടക്കം ബിഎൽഒമാർ ജോലി സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയ സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് നോയിഡ ജില്ലാ കളക്ടറുടെ ഈ നടപടി. കേരളത്തിൽ പയ്യന്നൂരിലാണ് എസ്ഐആർ ജോലി സമ്മർദത്തെതുടർന്ന് ബിഎൽഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്തത്. എസ്ഐആർ ജോലിയിൽ ബിഎൽഒമാർ നേരിടുന്ന സമ്മർദത്തിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നതിനിടെയാണ് ഈ നിയമനടപടികൾ. എസ്ഐആർ നടപടികൾ തിരക്കിട്ട് തീർക്കാൻ ജില്ലാ കളക്ടർമാരുടെ ഭാഗത്തുനിന്ന് കടുത്ത സമ്മർദമാണ് സർക്കാർ ജീവനക്കാർ നേരിടുന്നത്.
saadsadsassa
