അധ്യാപകന്‍റെ കൈവെട്ടിയ കേസ്: കൂടുതൽ അന്വേഷണത്തിന് എൻഐഎ
ഷീബ വിജയ൯
മൂവാറ്റുപുഴയിൽ പ്രഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിൽ കൂടുതൽ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നീക്കം തുടങ്ങി. കേസിലെ പ്രതിയായ സവാദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം നടത്തുന്നത്. 2010 ജൂലൈ 4-നാണ് ഈ സംഭവം നടന്നത്. കേസിൽ 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024-ലാണ് പിടികൂടിയത്. ഇത്രയും കാലം ഒളിവിൽ തുടരാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ സഹായം കിട്ടിയെന്നാണ് സവാദിന്റെ മൊഴി. ദിണ്ഡിഗലിന് അടുത്തുള്ള പന്തിരുമലയിലും കണ്ണൂരിലും ഒളിവിൽ കഴിയാൻ സവാദിന് സഹായം ലഭിച്ചു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. അതേസമയം, സവാദിന്റെ വിചാരണ വൈകിപ്പിക്കാനുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ മനപ്പൂർവമായ നീക്കമാണിതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തു. കേസിലെ 19 പ്രതികളെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
dsdfsdfsds
