പി.വി. അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന
ഷീബ വിജയ൯
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. നിലമ്പൂർ ഒതായിലെ വീട്ടിൽ രാവിലെ ഏഴ് മണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്. അൻവറിൻ്റെ മഞ്ചേരി പാർക്കിലും സഹായികളുടെ വീട്ടിലും പരിശോധന തുടരുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ചെന്നൈ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഇ.ഡി സംഘമെത്തി.
മലപ്പുറത്തെ കെ.എഫ്.സിയിൽ (കേരള ഫിനാൻഷ്യൽ കോർപറേഷൻ) നിന്ന് 12 കോടി രൂപ വായ്പ എടുത്തതുമായി ബന്ധപ്പെട്ട കേസ് നിലവിൽ വിജിലൻസ് അന്വേഷിക്കുന്നുണ്ട്. പി.വി അൻവറിൻ്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും എത്തിയിരിക്കുന്നത്. കെ.എഫ്.സി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് പ്രാഥമിക ആക്ഷേപം.
asddassasd
