തദ്ദേശ തെരഞ്ഞെടുപ്പ്: 'ഡീപ്പ് ഫേക്ക് വീഡിയോ, ഓഡിയോ പ്രചാരണം അനുവദിക്കില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ
ഷീബ വിജയ൯
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എഐ പ്രചാരണത്തിന് കർശന നിരീക്ഷണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും ഉപയോഗിച്ചുള്ള പ്രചാരണങ്ങളിൽ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാഷ്ട്രീയപാർട്ടികളുടെ ഔദ്യോഗിക പേജുകളിൽ ഇത്തരം ഉള്ളടക്കം ഉണ്ടെങ്കിൽ നീക്കം ചെയ്യണം. ഡീപ്പ് ഫേക്ക് വീഡിയോ, ഓഡിയോ പ്രചാരണം അനുവദിക്കില്ല. എഐ പ്രചാരണങ്ങളിൽ നിർമാതാവിന്റെ പേര് വിവരങ്ങൾ നൽകണമെന്നും നിർദേശം.
ംെംെംെംെ
