ലോൺ ആപ്പ് തട്ടിപ്പ്: അബൂ അരീക്കോടിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു


ഷീബ വിജയൻ

കോടഞ്ചേരി: സോഷ്യൽ മീഡീയകളിലെ സി.പി.എം പ്രചാരകൻ അബു അരീക്കോടിന്റെ(28) അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു. ലോൺ ആപ്പ് തട്ടിപ്പാണ് അബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. അബുവിന്റെ അടുത്ത സുഹൃത്തുക്കളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കമന്റുകളും ഈ ആരോപണത്തിന് സാധുത നൽകുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. കോടഞ്ചേരി പൊലീസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ശനിയാഴ്ചയാണ് അബുവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈതപ്പൊയിൽ നോളജ് സിറ്റിയിലെ മർകസ് ലോ കോളജ് മൂന്നാംവർഷ വിദ്യാർഥിയായിരുന്നു വട്ടോളി വി. അബൂബക്കർ എന്ന അബൂ അരീക്കോട്. പിതാവ് കരീം മുസ്‍ലിയാർ. മാതാവ്: റുഖിയ. സഹോദരങ്ങൾ: റുഫൈദ, റാഷിദ, ഫാറൂട്, നജീബ്, മുജീബ്, റാഫിദ, റഹീബ. അബുവിന്റെ അപ്രതീക്ഷിത വേർപാടിൽ മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ അടക്കമുള്ള രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

article-image

asasasd

You might also like

  • Straight Forward

Most Viewed