ഒമാനിലെ ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം


ബാബ് അൽ മതയ്‌ബ് സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 25, വെള്ളിയാഴ്ച മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഓഗസ്റ്റ് 24−ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 25−ന് രാവിലെ മുതൽ ഓഗസ്റ്റ് 27, ഞായറാഴ്ച രാവിലെ വരെയാണ് ഈ ഗതാഗത നിയന്ത്രണം. 

റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണിത്.റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗവുമായി ചേർന്നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. മേഖലയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

article-image

 eefsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed