ഇന്നുമില്ല; ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍


സംസ്ഥാനത്ത് മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. ഭൂരിഭാഗം റേഷന്‍ കടകളിലും ഇന്നും ഓണക്കിറ്റ് എത്തിയില്ല. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ മാത്രമാണ് കിറ്റ് വിതരണം ഭാഗികമായി ആരംഭിച്ചത്. ബുധനാഴ്ചയാണ് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ കിറ്റ് വിതരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. വ്യാഴാഴ്ച മുതല്‍ കിറ്റ് വിതരണം ചെയ്ത് തുടങ്ങുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്. മില്‍മ ഉത്പന്നത്തിനുള്ള ക്ഷാമമാണ് കിറ്റുകള്‍ എത്താന്‍ വൈകുന്നതെന്നാണ് വിശദീകരണം.

കിറ്റിലെ 13 ഇനങ്ങളില്‍ മില്‍മയില്‍നിന്ന് കിട്ടേണ്ട പായസക്കൂട്ട് പലയിടങ്ങളിലും ഇപ്പോഴും കിട്ടിയിട്ടില്ല. കിറ്റുകളിലേക്ക് വേണ്ട സാധനങ്ങള്‍ മാവേലി സ്‌റ്റോറുകളിലെത്തിച്ച ശേഷം അവിടെനിന്ന് പായ്ക്ക് ചെയ്താണ് റേഷന്‍ കടകളില്‍ എത്തിക്കുന്നത്. മില്‍മ ഉത്പന്നങ്ങള്‍ എത്താത്തതിനാല്‍ പാക്കിംഗ് വൈകുകയാണ്. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം പരമാവധി ഇടങ്ങളില്‍ കിറ്റ് വിതരണം ചെയ്ത് തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചു. തിങ്കളാഴ്ചകൊണ്ട് വിതരണം പൂര്‍ത്തിയാക്കുമെന്നും സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഇത്തവണ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി കിറ്റ് പരിമിതപ്പെടുത്തിയത്.

article-image

ASDSDSAADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed