“സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് വി മുരളീധരൻ


“സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് വർധവിൽ സർക്കാറിന് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്ന് കേന്ദ്ര വിശേകാര്യ സഹമന്ത്രി വി.മുരളീധരൻ. കുവൈത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മുരളീധരൻ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിമാന കമ്പനികൾ സ്വകാര്യ കമ്പനികളുടെതാണ് എന്നതിനാൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ട്. എങ്കിലും വിഷയത്തിൽ വിദേശകാര്യ വകുപ്പിന് ഏതെല്ലാം നിലയിൽ ഇടപെടാനാകുമെന്ന് ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.  

കരിപ്പൂർ വിമാനത്താവള വികസനത്തിന് സ്ഥലമേറ്റെടുത്ത് നൽകിയാൽ മാത്രമേ റൺവേ വികസനം സാധ്യമാകൂ. കേരള സർക്കാർ അടിയന്തിരമായി ഈ വിഷയത്തിൽ ശ്രദ്ധപതിപ്പിച്ച് ഭൂമി ഏറ്റെടുത്തു നൽകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ക്ക് കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വി.മുരളീധരൻ വ്യക്തമാക്കി.

article-image

esfsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed