കുവൈത്തില്‍ നിയമം എല്ലാവർക്കും ബാധകമാണെന്ന് ഉപപ്രധാനമന്ത്രി


കുവൈത്തില്‍ നിയമം എല്ലാവർക്കും ബാധകമാണെന്നും നിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷാ പദ്ധതികൾ നടപ്പാക്കുന്നത് തുടരുമെന്നും  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന സുരക്ഷാ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്,മറ്റു അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നിയമലംഘകരെയും പിടികൂടുന്നതിനുള്ള പരിശോധനകളും, സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നതും തുടരാൻ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. 

article-image

jmnm

You might also like

  • Lulu Exchange
  • Straight Forward

Most Viewed