കുവൈത്തിൽ‍ തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ഏർ‍പ്പെടുത്തും


കുവൈത്തിൽ‍ തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നതിന്  നിയന്ത്രണങ്ങൾ ഏർ‍പ്പെടുത്തുന്നു. ഇത് സംബന്ധമായി കഴിഞ്ഞ ദിവസം ഉന്നതതല ഏകോപന യോഗം ചേർന്നതായാണ് റിപ്പോർട്ട്. ഗസാലി റോഡിൽ കഴിഞ്ഞയാഴ്ച ട്രക്കിന് തീപിടിച്ചതിന്‍റെ പശ്ചാത്തലത്തിൽ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് യോഗം ചേർ‍ന്നത്. 

ജനറൽ ഫയർഫോഴ്സ് പ്രസിഡൻസി കെട്ടിടത്തിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസ്, ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മെക്രാദ്, വിവിധ വകുപ്പ് മേധാവികൾ‍, നാഷണൽ പെട്രോളിയം കമ്പനി  പ്രതിനിധികൾ എന്നീവർ‍ യോഗത്തിൽ പങ്കെടുത്തു.ട്രക്കിന് തീ പിടിക്കാനുണ്ടായ സാഹചര്യം വിലയിരുത്തിയ യോഗം ഭാവിയിൽ തീപിടിക്കുന്ന വസ്തുക്കൾ കയറ്റി ട്രക്ക് അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള  മാനദണ്ഡങ്ങൾ‍ ചർച്ച ചെയ്തു. കമ്പനികളും ഫാക്ടറികളും ഇത്തരം വസ്തുക്കൾ കൊണ്ടുപോകുന്ന ട്രക്കുകളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിലും അപകടങ്ങൾ ഒഴിവാക്കുന്നതിലും സുരക്ഷാ നടപടികളിലും സഹകരിക്കണമെന്നും അധികൃതർ‍ പറഞ്ഞു.

article-image

ീേീ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed