കുവൈത്തിലെ ബീച്ചുകളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധന

കുവൈത്തിലെ ബീച്ചുകളിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടന്നു. കടൽത്തീരങ്ങൾ താമസക്കാർ കൈയ്യേറി അനധികൃത നിർമ്മാണങ്ങൾ നടത്തിയതിനെ തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്. പൊതു ബീച്ചുകൾ കൈയ്യേറി ചാലറ്റുകൾ നിർമ്മിക്കുകയും പൊതുജനങ്ങൾക്ക് പ്രവേശനം തടയുകയും ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്ന് മുന്‍സിപ്പാലിറ്റി അധികൃതർ അറിയിച്ചു.
ഇത്തരത്തിലുള്ള അനധികൃത കൈയ്യേറ്റം ദേശീയ സ്വത്തിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. പരിശോധന അടുത്ത ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
asrdrt