കുവൈത്തിൽ മദ്യവും മയക്കുമരുന്നുമായി 11 പേർ പിടിയിൽ

കുവൈത്തിൽ ഇറക്കുമതി ചെയ്ത മദ്യവും മയക്കുമരുന്നുമായി 11 പേർ പിടിയിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറൽ ഡിപ്പാർട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 663 മദ്യ കുപ്പികൾ , 2,250 സൈക്കോട്രോപിക് ഗുളികകൾ, അര കിലോഗ്രാം മയക്കുമരുന്നുകൾ തുടങ്ങിയവയാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തിൽ മയക്കുമരുന്നിന് എതിരേയും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെയും വ്യാപകമായ പരിശോധനകളാണ് അധികൃതരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. പരിസരങ്ങളിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടാൽ മന്ത്രലായത്തിന്‍റെ 112 എമർജൻസി ഫോണിലേക്കോ, ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ ഹോട്ട്‌ലൈനിലേക്കോ വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
xdfg