കുവൈത്തിൽ 35 കല്യാണമണ്ഡപങ്ങൾ അടച്ചുപൂട്ടി

അറ്റകുറ്റപ്പണികളുടേയും സേവന കരാറുകളുടേയും അഭാവത്തെ തുടർന്ന് കുവൈത്തിൽ 35 കല്യാണമണ്ഡപങ്ങൾ അടച്ചുപൂട്ടി. സാമൂഹികകാര്യ മന്ത്രാലയത്തിന് കീഴിലുള്ള മണ്ഡപങ്ങളാണ് അടച്ചുപൂട്ടിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ ചിലവ് ചുരുക്കലിന്‍റെ ഭാഗമായി വിവിധ സർക്കാർ ഏജൻസികളുടെ ബജറ്റ് 20 ശതമാനം വെട്ടി കുറച്ചിരുന്നു. ഇതിനെ തുടർന്ന് ഹാളുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള ടെണ്ടറുകൾ റദ്ദാക്കിയിരുന്നു.
അതിനിടെ ഹാളുകളുടെ നടത്തിപ്പ് സഹകരണ സംഘങ്ങൾക്ക് കൈമാറുവാനുള്ള നീക്കവും നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
hgfghg