കുവൈത്തിൽ ബലി പെരുന്നാൾ‍ അവധി ജൂണ്‍ 27 മുതൽ


കുവൈത്തിൽ ബലി പെരുന്നാൾ‍ അവധി പ്രഖ്യാപിച്ചു.  സിവിൽ സർവീസ് കമ്മീഷനാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂണ്‍ 27 ചൊവ്വാഴ്ച മുതൽ‍ ജൂലൈ രണ്ടാം തീയ്യതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവൈത്തിലെ സർ‍ക്കാർ‍ സ്ഥാപനങ്ങൾ‍ക്കും സർ‍ക്കാർ‍ വകുപ്പുകൾ‍ക്കുമാണ് അവധി ദിനങ്ങൾ‍ ബാധകമാവുന്നത്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ച സർ‍ക്കാർ‍ മേഖലയിലെ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർ‍ത്തനം പുനഃരാരംഭിക്കും.

എമർ‍ജൻസി വകുപ്പുകൾ‍ക്ക്  പ്രവർത്തന സ്വഭാവമനുസരിച്ച് അവധികളുടെ എണ്ണം തീരുമാനിക്കാമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

article-image

thuyftj

You might also like

  • Lulu Exchange
  • Straight Forward

Most Viewed