യു.എ.ഇയിൽ രണ്ട് ഇൻഷൂറൻസ് കമ്പനികളുടെ അംഗീകാരം റദ്ദാക്കി


യു.എ.ഇയിൽ രണ്ട് ഇൻഷൂറൻസ് കമ്പനികളുടെ അംഗീകാരം റദ്ദാക്കി. സെൻട്രൽ ബാങ്കാണ് ഇൻഷൂറൻസ് കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി അറിയിച്ചത്. ചട്ടങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് അംഗീകാരം റദ്ദാക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.  സീഗൾ‍ ഇൻഷുറന്‍സ് സർ‍വീസസ്, അൽ‍ ഷൊറഫാ ഇന്‍ഷുറന്‍സ് സർ‍വീസസ് എന്നീ സ്ഥാപനങ്ങൾ‍ക്കെതിരെയാണ് യു.എ.ഇ സെൻട്രൽ ബാങ്കിന്റെ നടപടി. ഇൻഷൂറൻസ് ബ്രോക്കറേജ് സ്ഥാപനങ്ങളായ ഇവർ നടത്തിയ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ‍ വിശദാംശങ്ങൾ‍ സെൻട്രൽ ബാങ്ക് പുറത്തുവിട്ടിട്ടില്ല. ഇന്‍ഷുറന്‍സ് സ്ഥാപനങ്ങൾ‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി കർ‍ശന പരിശോധനകൾ‍ പുരോഗമിക്കുന്നുണ്ട്. 

ഇന്‍ഷുറന്‍സ് മേഖലയിൽ‍ സുതാര്യത ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി. നിയമം പാലിക്കുന്നതിൽ‍ പരാജയപ്പെട്ട രണ്ട് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങൾ‍ക്കെതിരേ കഴിഞ്ഞ വർ‍ഷവും നടപടിയുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു ഇൻഷുറന്‍സ് സ്ഥാപനത്തിന്റെ ഡയറക്ടർ‍ ബോർ‍ഡിനെ ആറു മാസത്തേക്ക് പുറത്താക്കുകയും ചെയ്തിരുന്നു. സാമ്പത്തിക രംഗത്ത് സുതാര്യതക്ക് എല്ലാ ധനകാര്യ സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പിന്തുടരണമെന്ന് അധികൃതർ‍ മുന്നറിയിപ്പ് നൽകി.

article-image

tfrutfu

You might also like

  • Lulu Exchange
  • Straight Forward

Most Viewed