കുവൈത്തില്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്ത വിദേശികള്‍ക്ക് നാട്ടില്‍ പോയി മടങ്ങി വരാം

കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു ഡോസ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി. കോവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈത്തില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു. അതേസമയം മറ്റു രാജ്യങ്ങളില്‍ വാക്സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകരിച്ചാല്‍ കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും.