ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മനാമ; ബഹ്റൈനിലെ സീറോ മലബാർ സോസൈറ്റി ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു. 51 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള കമ്മിറ്റിയുടെ കൺവീനർ ആയി ജീവൻ ചാക്കോയെ തെരഞ്ഞെടുത്തു. കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉറുവത്ത് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൊസൈറ്റി ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും,ജോയിൻ സെക്രട്ടറി ജോജിവർക്കി നന്ദിയും പറഞ്ഞു. പ്രസിഡണ്ട് ചാൾസ് ആലുക്കാ, വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, മുൻ പ്രസിഡണ്ട് ജേക്കബ് വാഴപ്പിള്ളി, ഷാജൻ സെബാസ്റ്റ്യൻ, പ്രിൻസ് ജോസ്, മോൻസി മാത്യു, ജെൻസൻ വെണ്ണാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു.