കുവൈത്തിൽ കർഫ്യു നിയമം ലംഘിച്ച 40 പേർക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കർഫ്യു നിയമം ലംഘിച്ചതിന് 40 പേർക്കെതിരെ നിയമനടപടി. ചിലരെ 1000 ദിനാർ പിഴ അടച്ചതിനെ തുടർന്ന് വിട്ടയച്ചതായും അധികൃതർ അറിയിച്ചു. വൈകിട്ട് 5 മുതൽ രാവിലെ 6 വരെയാണ് കർഫ്യു സമയം.
അതേസമയം, രാജ്യത്ത് പ്രവേശിക്കുന്ന ട്രക്കുകൾ ഫയർ സർവീസ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അണുനശീകരണം നടത്തുന്ന സംവിധാനം നിലവിൽ വന്നു. അതിർത്തി പ്രദേശങ്ങളിൽ പ്രത്യേക സ്റ്റാൻഡ് പണിതാണ് അണുനശീകരണം. രാജ്യത്ത് പ്രവേശിക്കുന്ന ട്രക്കുകൾ, ഉപകരണങ്ങൾ തുടങ്ങിയ അണുനശീകരണത്തിന് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു. നുവൈസിബ്, സാൽമി അതിർത്തികൾക്ക് പുറമെ രാജ്യാന്തര വിമാനത്താവളത്തിലും ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായാണ് സംവിധാനം.