വിവാദമായ സ്പ്രിംഗ്ളർ കരാർ സംസ്ഥാന സർക്കാർ പുറത്തുവിട്ടു


തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ളർ കരാർ‍ സംസ്ഥാന സർക്കാർ പുറത്തുവിട്ടു. വിവരശേഖരണത്തിന് ഒപ്പുവച്ച കരാറിലെ വിവരങ്ങളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷ വിമർശനത്തെ തുടർന്നാണ് സർക്കാർ നടപടി. ഏപ്രിൽ രണ്ടിനാണ് കരാർ ഒപ്പുവച്ചത്. സെപ്റ്റംബർ 24വരെയാണ് കാലാവധി. സ്പ്രിംഗ്ളർ കന്പനി ഐ.ടി സെക്രട്ടറിക്കയച്ച കത്തും സർക്കാർ പുറത്തുവിട്ടു. വിവരങ്ങളുടെ പൂർണാവകാശം പൗരനാണെന്നും ദുരുപയോഗം ചെയ്യില്ലെന്നും കത്തിൽ സ്‌പ്രിംഗ്ളർ പറയുന്നുണ്ട്. അതേസമയം വിവരങ്ങൾ പുറത്തുപോകില്ലെന്ന് കന്പനി ഉറപ്പ് നൽകിയതായും സർക്കാർ വിശദീകരിക്കുന്നു.

You might also like

Most Viewed