പൊതുമേഖലയിൽ 2,140 വിദേശികളുടെ തൊഴിൽ കരാർ മരവിപ്പിക്കാൻ കുവൈത്ത്

കുവൈത്ത് സിറ്റി : സർക്കാർ മേഖലയിലെ 2,140 വിദേശികളുടെ തൊഴിൽ കരാർ മരവിപ്പിക്കാൻ സിവിൽ സർവ്വീസ് കമ്മീഷൻ നിർദ്ദേശം നൽകി. സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയിൽ വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി പ്രകാരമാണു തീരുമാനം. അത്രയും പേർക്കുള്ള ബജറ്റ് വിഹിതംഅടുത്ത സാന്പത്തിക വർഷംനീക്കിവയ്ക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം വിദ്യാർത്ഥികൾക്കു തൊഴിൽ പരിശീലനം നൽകുന്നതിനു തൊഴിൽ മന്ത്രാലയം പുതിയ പരിശീലന പദ്ധതി ആവിഷ്കരിച്ചു. 55 സ്വകാര്യ കന്പനികളുടെ സഹകര ണത്തോടെ 4814പേർക്കുള്ള പരിശീലന സൗകര്യമാണ് ഒരുക്കുന്നത്.
തൊഴിൽ തേടുന്ന യുവതയെ തൊഴിൽ പരിചയമുള്ളവരാക്കുക എന്നതാണു ലക്ഷ്യം. ഹൈസ്കൂളിലും കോളേജിലും പഠിക്കുന്നവർക്കുള്ള പരിശീലനം ഒരുമാസം നീണ്ടുനിൽക്കും. പരിശീലനത്തിന് താൽപര്യമുള്ളവരെ ഇലക്ട്രോണിക്സ് സംവിധാനം വഴിയാണു തിരഞ്ഞെടുക്കുകയെന്നു തൊഴിൽ വകുപ്പിലെ പരിശീലനവിഭാഗം തലവൻ അറിയിച്ചു.