ഒമാനിൽ വാഹനാപകടം : തൃശ്ശൂർ സ്വദേശി മരിച്ചു

മസ്ക്കറ്റ് : മസ്ക്കറ്റിൽ നിന്ന് 400 കിലോമീറ്റർ അകലെ സൊഹാറിലെ ഓഹി സനാഇയ്യയി ലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. മറ്റൊരു മലയാളിക്ക് പരിക്കേറ്റു. അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപന ത്തിലെ ജീവനക്കാരായ തൃശ്ശൂർ സ്വദേശി രാംദാസ് (34) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സഹോദരന്റെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രാംദാസിന്റെ ദേഹത്തേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറുക യായിരുന്നു.
റോഡിൽ മലയാളിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണ് പിക്കപ്പ് റോഡരികിലേക്ക് നീങ്ങിയത്. സുഡാൻ സ്വദേശി യാണ് പിക്കപ്പ് ഓടിച്ചിരുന്നത്. സുഡാനിയുടെ പിക്കപ്പുമായികൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി ഹരി പരുക്കേറ്റ് ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയ സഹോദരൻ മരണവിവരം അറിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്. 12 വർഷമായി രാംദാസ് ഒമാനിലുണ്ട്. മൃതദേഹം സുഹാർ ആശുപത്രിയിലെ മോർ-ച്ചറിയിൽ സൂക്ഷിച്ചിരിക്കുക യാണ്.