കു­വൈ­ത്തിൽ‍ വി­ദേ­ശതൊ­ഴി­ലാ­ളി­ നി­യമനത്തിൽ ഇളവ്


കു­വൈ­ത്ത് സി­റ്റി ­: സ്വകാ­ര്യ മേ­ഖലയി­ലെ­ കന്പനി­കൾ അനു­വദി­ക്കപ്പെ­ട്ടതി­ലും കൂ­ടു­തൽ ആളു­കളെ­ വി­ദേ­ശത്തു­നി­ന്നു­ കൊ­ണ്ടു­വരു­ന്നതിന് പു­തി­യ ഉപാ­ധി­ ഏർ­പ്പെ­ടു­ത്തി­. 250 ദി­നാർ വീ­തം അധി­ക ഫീസ് നൽ­കി­യാൽ നി­ശ്ചി­ത ക്വോ­ട്ടയി­ലും അധി­കം ആളു­കളെ­ വി­ദേ­ശത്ത് നി­ന്ന് അധി­കമാ­യി­ കൊ­ണ്ടു­വരാൻ സാ­ധി­ക്കും. സ്വദേ­ശി­വൽ­ക്കരണം ശക്തമാ­ക്കു­ന്നതി­നി­ടെ­ മലയാ­ളി­കൾ അടക്കം തൊ­ഴിൽ തേ­ടു­ന്നവർ­ക്ക് ആശ്വാ­സമാ­കു­ന്ന തീ­രു­മാ­നമാണ് കു­വൈ­ത്ത് സർ­ക്കാർ പ്രഖ്യാ­പി­ച്ചത്.

 നി­ലവിൽ 75% ആളു­കളെ­ ആഭ്യന്തര വി­പണി­യി­ൽ­നി­ന്നു­ കണ്ടെ­ത്തണമെ­ന്നും 25% പേ­രെ­ വി­ദേ­ശത്ത് നി­ന്ന് നേ­രി­ട്ടു­ കൊ­ണ്ടു­വരാ­മെ­ന്നു­മാണ് നി­യമം. തൊ­ഴിൽ വി­പണി­ സ്ഥി­രപ്പെ­ടു­ത്തു­ന്നതി­ന്റെ­ ഭാ­ഗമാ­യാണ് ഏതാ­നും വർ­ഷം മു­ന്പ് ഈ തീ­രു­മാ­നം നടപ്പാ­ക്കി­യത്. കു­വൈ­ത്തി­ലു­ള്ള വി­ദേ­ശി­കൾ­ക്ക് മെ­ച്ചപ്പെ­ട്ട തൊ­ഴിൽ കണ്ടെ­ത്തു­ന്നതി­നും അത് പ്രയോ­ജനപ്പെ­ടു­ന്നു­ണ്ട്.

നി­ശ്ചയി­ക്കപ്പെ­ട്ട 25ശതമാ­നത്തിന് മു­കളിൽ മൊ­ത്തം അനു­വദി­ക്കപ്പെ­ട്ട തൊ­ഴി­ൽ­ശേ­ഷി­യു­ടെ­ 50ശതമാ­നം വരെ­ തൊഴി­ലാ­ളി­കളെ­ വി­ദേ­ശത്ത് നി­ന്ന് നേ­രി­ട്ട് കൊ­ണ്ടു­വരാൻ പു­തി­യ തീ­രു­മാ­നം സഹാ­യി­ക്കും. അധി­കം വരു­ന്ന ഓരോ­ വർ­ക്ക് പെ­ർ­മി­റ്റി­നും 250 ദി­നാർ വീ­തം അധി­ക ഫീസ് നൽ­കണമെ­ന്ന് മാ­ത്രം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed