പഴം-പച്ചക്കറി വിപണനം : കുവൈത്തിൽ പ്രത്യേക കന്പനി ആലോചനയിൽ

കുവൈത്ത് സിറ്റി : രാജ്യത്ത് പഴം-പച്ചക്കറി ശേഖരണത്തിനും വിപണനത്തിനും കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഫെഡറേഷനും കൃഷി അതോറിറ്റിയും ചേർന്ന് പ്രത്യേക കന്പനി രൂപീകരിക്കാൻ ആലോചന. കന്പനി രൂപീകരണം കർഷകർക്കും ഉൽപന്നങ്ങളുടെ വിപണനത്തിനും ഗുണകരമാകും എന്നാണ് വിലയിരുത്തൽ. ഇറക്കുമതി ചെയ്യുന്ന പഴങ്ങൾക്കും പച്ചക്കറിക്കും പകരം ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നവ കൂടുതൽ വിപണിയിൽ എത്തിക്കാൻ കഴിയും.
ഇടനിലക്കാർ ഇല്ലാതെയുള്ള വിപണനം കർഷകർക്കു കൂടുതൽ പ്രയോജനം ചെയ്യും. വിലയുടെ കാര്യത്തിൽ ഉപഭോ ക്താക്കളെയും തൃപ്തിപ്പെടുത്താൻ കഴിയും. കാർഷികോൽപന്നങ്ങൾക്കു നല്ലവില കിട്ടുകയും കൂടുതൽ ഉൽപന്നങ്ങൾക്കു വിപണിയുണ്ടാവുകയും ചെയ്‌താൽ കാർഷിക മേഖലയിൽ ശ്രദ്ധിക്കുന്നവരുടെ എണ്ണം വർദ്ധിക്കും. കൂടുതൽപേർ കാർഷിക മേഖലയിൽ നിക്ഷേപമിറക്കാൻ മുന്നോട്ടുവരുന്ന സാഹചര്യവും ഉണ്ടാകുമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.