സൗ­ദി­യിൽ വനി­തകൾ­ക്ക് മോ­ട്ടോർ സൈ­ക്കി­ളും ട്രക്കും ഓടി­ക്കു­ന്നതിന് ലൈ­സ­ൻ­സ് നൽ­കും


ജിദ്ദ : സൗദിയിൽ വനിതകൾക്ക് മോട്ടോർ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസൻസ് നൽകാൻ തീരുമാനം. വിദേശ ഡ്രൈവിംഗ് ലൈസൻസ് ഉള്ള വനിതകൾക്ക് ഒരു വർഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതർഅറിയിച്ചു. കാറുകൾ കൂടാതെ മോട്ടോർ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനു സൗദിയിൽ വനിതകളെ അനുവദിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റാണ് അറിയിച്ചത്.

ട്രക്കുകൾ ഓടിക്കാൻ നിലവിൽ പുരുഷന്മാർക്ക് ബാധകമായ വ്യവസ്ഥകൾ മാത്രമേ സ്ത്രീകൾക്കും ഉണ്ടാകുകയുള്ളൂ. പ്രൈവറ്റ് ലൈസെൻസ് ലഭിക്കുന്നതിനും ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കുന്നതിനും 18 വയസ്സ് പൂർത്തിയായിരിക്കണം. 

എന്നാൽ 17 വയസ് പ്രായമുള്ളവർക്ക് ഒരു വർഷത്തിൽ കൂടുതൽ കാലാവധിയില്ലാത്ത താൽക്കാലിക ലൈസൻസ് അനുവദിക്കും. ഡ്രൈവിംഗ് ലൈസൻസുകളിൽ ഉടമകളുടെ ഫോട്ടോ പതിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ വ്യവസ്ഥകൾ തന്നെയായിരിക്കും വനിതകൾക്കും ബാധകമാകും.

You might also like

Most Viewed