പ്രഥമ ഇ.അഹമ്മദ് എക്‌സലൻസ് അവാർഡ് ഡോ.പി.എ ഇബ്രാഹിം ഹാജിക്ക്

കുവൈത്ത്സിറ്റി : പ്രഥമ ഇ.അഹമ്മദ് എക്‌സലൻസ് അവാർഡ് ഫോർ ഇൻഡോ−അറബ് ഫ്രണ്ട്ഷിപ്പ് ഡോ.പി.എഇബ്രാഹിം ഹാജിക്ക്. കുവൈത്ത് കെ.എം.സി.സി നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നാഷണൽ കമ്മറ്റി ഏർപ്പെടുത്തിയ അവാർഡ് നവംബർ 10 ന് നടക്കുന്ന 40 ാം വാർഷികാഘോഷ സമാപന മഹാസമ്മേളനത്തിന്റെ പ്രൗഡഗംഭീരമായ ചടങ്ങിൽ കൈമാറും. വർഷങ്ങളായി ഇന്ത്യയും യു.എ.ഇ., കുവൈത്ത്, സൗദി തുടങ്ങിയ അറബ് രാജ്യങ്ങളും തമ്മിലുള്ളബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളയാളാണ് ഡോ.പി.എ.ഇബ്രാഹിം ഹാജി.