കുവൈത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിബന്ധനകൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ മേഖലയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു. ജനസംഖ്യാക്രമീകരണത്തിന്റെ ഭാഗമായി മാനവശേഷി വകുപ്പാണ് അടുത്ത വർഷം മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കാൻ ഒരുങ്ങുന്നത്. പുതുതായി എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് ജോലിപരിചയവും മതിയായ വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായിരിക്കണം എന്നതാണ് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ കൊണ്ട് വരാൻഉദ്യേശിക്കുന്ന നിബന്ധനകളിൽ പ്രധാനപ്പെട്ടത്. തൊഴിൽ പെർമിറ്റിന് അപേക്ഷിക്കുന്പോൾ തന്നെ ജോലി ചെയ്യാനുദ്ദേശിക്കുന്ന മേഖലയിലെ തൊഴിൽ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും. ഏതെങ്കിലും തൊഴിൽ മേഖലയിൽ അക്കാദമിക യോഗ്യത ഉണ്ടായിരിക്കുകയും എന്നാൽ മതിയായ അനുഭവ സന്പത്ത് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഡിപ്ലോമക്കാർക്ക് പ്രായപരിധി ഏർപ്പെടുത്തുന്നത്.
രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന ജനസംഖ്യാക്രമീകരണ നടപടികളുടെ ചുവട് പിടിച്ച് വിദേശത്ത് നിന്നുള്ള റിക്രൂട്ട്മെന്റിന്പുതിയ നിബന്ധനകൾ ഏർപ്പെടുത്താനായുള്ള നിർദ്ദേശത്തിന് മാൻപവർ അതോറിറ്റിയിലെ ബോർഡ് ഓഫ് കൗൺസിൽ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.