ഇന്ത്യൻ തൊ­ഴി­ലാ­ളി­കളു­ടെ­ പ്രശ്നത്തിൽ അനു­കൂ­ല തീ­രു­മാ­നം ഉണ്ടാ­കും : കു­വൈ­ത്ത് തൊ­ഴിൽ മന്ത്രി­


കുവൈത്ത് സിറ്റി : കുവൈത്തിൽ ദുരിതമനുഭവിക്കുന്ന ആയിരത്തിലേറെ ഇന്ത്യൻ ജീവനക്കാരുടെ പ്രശ്നത്തിൽ രണ്ടാഴ്ചയ്ക്കകം അനുകൂല തീരുമാനം ഉണ്ടാകുമെന്ന് സാമൂഹിക − തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് ഉറപ്പു നൽകി. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മന്ത്രിയുടെ ഉറപ്പ്. 

ശന്പളം ഉൾപ്പെടെ ലഭിക്കാനുള്ളവരുടെയും മറ്റു പ്രശ്നങ്ങൾ അനുഭവിക്കുന്നവരുടെയും പട്ടിക രണ്ടു ദിവസത്തിനകം ലഭ്യമാക്കാൻ ഇന്ത്യൻ എംബസിയോട് അഭ്യർത്ഥിച്ചു. സാന്പത്തികമായി പ്രയാസം അനുഭവിക്കുന്ന ജീവനക്കാരുടെ പ്രശ്നങ്ങൾക്കു കാര്യമായ പരിഗണന നൽകണമെന്ന് എം.ജെ.അക്ബർ ആവശ്യപ്പെട്ടു. പ്രയാസങ്ങൾ മനസ്സിലാക്കുന്നുവെന്നും അനുകൂലമായ എല്ലാ നടപടികളും പ്രതീക്ഷിക്കാമെന്നും ഹിന്ദ് അൽ സബീഹ് പറഞ്ഞു.

മാസങ്ങളായി ശന്പളം ലഭിക്കാത്തവർ ഉൾപ്പെടെ നൂറുകണക്കിനു ജീവനക്കാർ കഴിഞ്ഞ ദിവസം എംബസി പരിസരത്തെത്തി മന്ത്രി എം.ജെ.അക്ബറിനു പരാതി സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ − സാമൂഹിക മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം അക്കാര്യം അറിയിച്ചത്. 

ഇന്ത്യ − കുവൈത്ത് സം‌യുക്ത മിനിസ്റ്റീരിയൽ കമ്മിഷൻ യോഗത്തിനിടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ അനസ് ഖാലിദ് അൽ സാലെയുമായും മന്ത്രി എം.ജെ.അക്ബർ ഈ ജീവനക്കാരുടെ പ്രശ്നം ചർച്ച ചെയ്തു. കമ്മിഷൻ യോഗത്തിന്റെ മിനിറ്റ്സിലും തൊഴിലാളികളുടെ വിഷയം ഉൾപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed